കാമുകനുമായുള്ള തന്റെ അവിഹിതബന്ധം കാണാനിടയായ മകളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. ഊട്ടി കോടപ്പമന്ത് അംബേദ്കര്‍നഗറിലെ കൂലിത്തൊഴിലാളിയായ ജഗന്നാഥന്റെ ഭാര്യ രാജലക്ഷ്മിയാണ് പത്തു വയസ്സുകാരിയായ മകള്‍ ഉഷാറാണിയെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ രാജലക്ഷ്മിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
ഭാര്യയുടെ വഴിവിട്ടുള്ള ജീവിതം മനസ്സിലാക്കിയ ജഗന്നാഥന്‍ പലവട്ടം ഉപദേശിച്ചെങ്കിലും ഫലമില്ലാതെ വന്നപ്പോള്‍ മാറിത്താമസിക്കുകയായിരുന്നു. രാജലക്ഷ്മി അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ബുധനാഴ്ചയായിരുന്നു സംഭവം. ഉഷാറാണി പകല്‍ വീട്ടിലെ ഊഞ്ഞാലില്‍ മണിക്കൂറുകളോളം കിടക്കുന്നതു കണ്ട സമീപവാസികള്‍ കുട്ടിയെ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഊഞ്ഞാലില്‍ നിന്ന് കുട്ടി താഴെ വീണ് അപകടം പറ്റിയതായാണ് രാജലക്ഷ്മി പറഞ്ഞത്.
പൊലീസ് കേസെടുക്കുകയും രാജലക്ഷ്മിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് അവരെ കൂടുതല്‍ ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് നാടിനെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. താനും കാമുകനുമായുള്ള അവിഹിതബന്ധം മകള്‍ കാണാനിടയായെന്നും ഇത് മുത്തശ്ശിയോട് പറയുമെന്നും ഉഷാറാണി പറഞ്ഞുവത്രേ. രഹസ്യം പുറത്തറിയുമെന്ന് ഭയന്ന് മകളുടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് രാജലക്ഷ്മി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon