കൊച്ചി: മുനമ്പത്ത് നിന്നും 11 പേരുമായി മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സുബല്‍മെയ്തി, സി. അറുമുഖം, പാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പറവൂര്‍ അയ്യമ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനമ്പം സ്വദേശി ഫ്രാങ്കോയുടെ സില്‍വിയ എന്ന ബോട്ടിലാണ് ഇന്നലെ പുലര്‍ച്ചെ 1.20ന് പൊന്നാനിയോട് ചേര്‍ന്ന് പടിഞ്ഞാറു ഭാഗത്തുവെച്ച് കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിലുണ്ടായിരുന്ന 11 പേരും കടലിലേക്ക് തെറിച്ചു വീണു. സംഭവത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. അതേസമയം നിര്‍ത്താതെ പോയതിനാല്‍ കപ്പല്‍ ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. ബോട്ടില്‍ ലൈറ്റുകളെല്ലാം തെളിച്ചിട്ടുണ്ടായിരുന്നെന്നും എന്നാല്‍ കപ്പലില്‍ ലൈറ്റില്ലാതിരുന്നതിനാല്‍ അടുത്തെത്തും വരെ കാണാനായിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കപ്പല്‍ കണ്ടെത്തുവാന്‍ തീരദേശ പൊലീസ് മേധാവി കോസ്റ്റല്‍ ഗാര്‍ഡിന് നിര്‍ദ്ദേശം കൊടുത്തു. അതേസമയം, ഇന്നലെ രാത്രി തങ്ങളുടെ കപ്പലില്‍ ഈ ബോട്ട് വന്നിടിച്ചെന്ന് ഗുജറാത്തില്‍ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പലിന്റെ ക്യാപ്റ്റന്‍ എംഎംഡിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയെക്കുറിച്ചും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon