ഹരിയാന: ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം നടന്നത്. ഒറീസ സ്വദേശിയായ പെണ്‍കുട്ടിയെ ഹരിയാന സ്വദേശിയായ സന്ദീപും അമ്മയും ചേര്‍ന്ന് രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയത്. ഇതിനു ശേഷം അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും തുടര്‍ന്ന് രണ്ടു മാസത്തോളം തടവില്‍ വെക്കുകയുമായിരുന്നു.
ഇയാളുടെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും രക്ഷപ്പെടാനായി താഴേക്കു ചാടിയ പെണ്‍കുട്ടിയെ അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി പോലീസില്‍ എത്തിക്കുകയായിരുന്നു. ഒരു ബന്ധുവിനെ കാണാനെന്നും പറഞ്ഞ് തന്റെ വല്യച്ചന്റെ കൂടെ ഹരിയാനയിലെത്തിയതായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. അമ്മാവനാണ് 2 ലക്ഷം രൂപയ്ക്ക് തന്നെ സന്ദീപിനു വിറ്റതെന്നു പറഞ്ഞ പെണ്‍കുട്ടി രണ്ടു മാസത്തോളമായി സന്ദീപ് തന്നെ തടവില്‍ വെച്ച് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപിനെയും അമ്മ ശകുന്തളയെയും പോലീസ് അറസ്റ്റു ചെയ്തു. പോസ്‌കോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭിവാനി ശിശു സംരക്ഷണ വകുപ്പ് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദി വായിക്കാനറിയാത്ത പെണ്‍കുട്ടിയെ വല്യച്ഛന്‍ ചതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon