ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സുപ്രിംകോടതിയിൽ. ചിദംബരം രാജ്യം വിടാൻ സാധ്യതയില്ലെന്ന ഡൽഹി ഹൈക്കോടതി പരാമർശം തെറ്റാണെന്നും അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലവും സമർപ്പിച്ചു. ചിദംബരം രാജ്യം വിടാൻ സാധ്യതയില്ലെങ്കിലും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ചിദംബരം സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം, ഐഎൻഎക്‌സ് മീഡിയക്കേസിൽ പി ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും.
This post have 0 komentar
EmoticonEmoticon