കോഴിക്കോട്: ഹീര ഗോള്‍ഡ് എക്‌സിം കോഴിക്കോട് ബ്രാഞ്ച് വഴി നടത്തിയത് വന്‍ സാമ്പത്തിക അഴിമതിയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ് കുമാര്‍ പറഞ്ഞു. അവരുടെ സാന്ത്തിക അഴിമതിയുടെ വ്യാപ്തി ആദ്യം കരുതിയതിനെക്കാള്‍ എത്രയോ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
ഹീര ഗോള്‍ഡിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിനു പ്രാഥമികമായി ലഭിച്ചതിന്റെ പതിന്മടങ്ങ് തട്ടിപ്പു നടന്നൂവെന്നാണു ബോധ്യമാകുന്നത്. അന്വേഷണം നടത്തിയ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞു. ആയിരങ്ങള്‍ക്കു പണം നഷ്ടമായിട്ടുണ്ട്. വിവിധ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന തട്ടിപ്പായതുകൊണ്ട് ലോക്കല്‍ പൊലീസിന് അന്വേഷിക്കാനാവില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു പ്രത്യേക ഉദ്യോഗസ്ഥനെയോ അന്വേഷണ സംഘത്തെയോ ഡിജിപി ചുമതലപ്പെടുത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

This post have 0 komentar
EmoticonEmoticon