അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലാണ് കാളിദാസും ഐശ്വര്യയും ഒന്നിക്കുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് ഉസ്മാനാണ്. കാട്ടുര്‍കടവ് എന്ന ദേശത്തെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്തിറക്കി.
ഐശ്വര്യ ലക്ഷ്മിയാണ് മിഥുന്‍ ചിത്രത്തില്‍ കാളിദാസിന്റെ നായിക. ഐശ്വര്യ നായികയായി ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്ന് കാളിദാസ് പറഞ്ഞ വാക്കുകള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്. അതുകൊണ്ട് ആ കാര്യത്തില്‍ പേടിയില്ലെന്നും ഐശ്വര്യ പറഞ്ഞു. ഇതുകേട്ടു നിറഞ്ഞ ചമ്മലോടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളും വിജയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കാളിദാസിന്റെ പ്രസംഗം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon