തിരുവല്ല: തിരുവല്ലയിലെ വേങ്ങലിലാണ് സംഭവം ഉണ്ടായത്. പാടത്ത് കീടനാശിനി തളിക്കുന്നതിനിടെയാണ് രണ്ടു തൊഴിലാളികള്‍ക്ക് ശാരീരികാസ്വാസ്യം ഉണ്ടായത്. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്. തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ ഇന്ന് മരിക്കുകയായിരുന്നു. മൂന്നുപേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ല.
കീടനാശിനിയില്‍ അടങ്ങിയ വിഷാംശമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

This post have 0 komentar
EmoticonEmoticon