കൊച്ചി: കലാലയങ്ങളിലെത്തി വോട്ടു തേടുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോളജുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പതിവായി ഇത്തരം പ്രചാരണം നടക്കാറുണ്ടെന്നു മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ കീഴ്വഴക്കങ്ങള് ലംഘിക്കാനില്ലെന്നും ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്നു പറഞ്ഞിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയവും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താം. അയ്യപ്പന്റെ പേരു പറഞ്ഞു വോട്ടു ചോദിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
പെരുമാറ്റച്ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കു വിവരം കൈമാറാന്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി കണ്ട്രോള് റൂമിലേക്ക് അയയ്ക്കാം. സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. നൂറു മിനിറ്റിനുള്ളില്‍ നടപടി കൈക്കൊള്ളും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon