തിരുവനന്തപുരം: കേരളത്തിലെ ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിക്കും. ശോഭസുരേന്ദ്രൻ ആറ്റിങ്ങലിലും അൽഫോൻസ് കണ്ണന്താനം എറണാകുളത്തും സ്ഥാനാർത്ഥിയാകും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി.
ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലുമാണ് മത്സരിക്കുക. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
അതേസമയം, മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon