ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ടു കൊണ്ടാണ് മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷന് മാത്രമായി കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
സ്ബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ളതിലും 50 ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുടെ വാദം. നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് 500 രൂപയാണ് നെറ്റ്ഫ്ളിക്സ് ഈടാക്കുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമുള്ള പ്ലാനില്‍ 250 രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ഫോര്‍മാറ്റിലെ എല്ലാ വീഡിയോകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon