തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ വി തോമസ് പാര്‍ട്ടി വിടില്ല. പാര്‍ട്ടിയില്‍ ആരും അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിക്കില്ല. ഉചിതമായ സ്ഥാനം അദ്ദേഹത്തിനു നല്‍കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കെ വി തോമസ് കോണ്‍ഗ്രസുമായി തുടര്‍ന്നും സഹകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ.വി. തോമസുമുണ്ടാകും. കെ വി തോമസിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ വി തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുന്നതാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളതെന്നാണു സൂചന. നിലവിലെ കണ്‍വീനര്‍ ബെന്നി ബെഹനാന് ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഈ സാഹചര്യത്തില്‍ ബെന്നി ബഹനാന് വഹിക്കുന്ന സ്ഥാനം തോമസിന് നല്‍കാനാണ് ആലോചിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon