ads

banner

Tuesday, 5 March 2019

author photo

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ആവേശ വിജയം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ എട്ട് റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ 48.2 ഓവറിൽ 250 റൺസിനു പുറത്തായപ്പോൾ, ഓസീസിന്റെ മറുപടി 49.3 ഓവറിൽ 242 റൺസിൽ അവസാനിച്ചു. 

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അതേസമയം, 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് കളിയിൽ നിർണായകമായത്. വിജയ് ശങ്കർ 1.3 ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

65 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.  പീറ്റർ ഹാൻഡ്സ്കോംബ് 59 പന്തിൽ 48 റൺസെടുത്തു. ഫിഞ്ച് 53 പന്തിൽ 37 റൺസും ഖവജാ 37 പന്തിൽ 38 റൺസും നേടി.

40–ാം ഏകദിന സെഞ്ചുറിയുമായി സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഒരു ചുവടുകൂടി വച്ച ഇന്നിങ്സിനൊടുവിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ 251 റൺസ് വിജയലക്ഷ്യമുയർത്തിയത്. വിജയ് ശങ്കർ 41 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ജഡേജ 40 പന്തിൽ 21 റൺസെടുത്തു. ശിഖർ ധവാൻ (29 പന്തിൽ 21), അമ്പാട്ടി റായുഡു (32 പന്തിൽ 18), കേദാർ ജാദവ് (12 പന്തിൽ 11) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. രോഹിത് ശർമ, മഹേന്ദ്രസിങ് ധോണി എന്നിവർ പൂജ്യത്തിന് പുറത്തായി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement