ads

banner

Tuesday, 5 March 2019

author photo

ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക്​ മന്ത്രി രാജിവെച്ചു. തെഹ്​രീകെ ഇൻസാഫ്​ പാർട്ടി സാംസ്​കാരിക മന്ത്രി ഫയാസുൽ ഹസ്സൻ കോഹനാണ്​ രാജിവെച്ചത്​. പാക്​ പഞ്ചാബിന്റെ മുഖ്യമന്ത്രി ഉസ്​മാൻ ബുസ്​ദറി​​ന്റെ വക്​താവാണ്​ രാജിക്കാര്യം അറിയിച്ചത്​. രാജി മുഖ്യമന്ത്രി അംഗീകരിച്ചതായും അദ്ദേഹം വ്യക്​തമാക്കി. കഴിഞ്ഞ മാസം വാർത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുൽ കോഹ​​ന്റെ ഹിന്ദു വിരുദ്ധ പരാമർശം

. ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രിയുടെ  വിവാദം പ്രസ്താവന. ‘ ഞങ്ങൾ മുസ്​ലീംകളാണ്​. ഞങ്ങളുടെ കൈയിൽ കൊടിയുണ്ട്​. മൗല ആലിയയുടെ ധൈര്യത്തിന്റെ കൊടി, ഹസ്രത്​ ഉമ്രയുടെ വീര്യത്തി​​ന്റെ കൊടി. നിങ്ങളുടെ കൈയിൽ അത്തരം ​കൊടികളൊന്നുമില്ല. ഞങ്ങളേക്കാൾ ഏഴുമടങ്ങ്​ നല്ലതാണെന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കരുത്​. ഞങ്ങൾക്കാവുന്നത്​ വിഗ്രഹാരാധകരായ നിങ്ങളെ കൊണ്ട്​ കഴിയില്ല - എന്നായിരുന്നു ഫയാസുൽ കോഹ​​ന്റെ പരാമർശം. കോഹ​ന്റെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന്​ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ രാജി.

ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ്​ പഞ്ചാബ്​ മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്​. അദ്ദേഹത്തിനെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്നും  പ്രധാനമന്ത്രി ഇംറാൻ ഖാ​​​െൻറ രാഷ്​ട്രീയ കാര്യ ഉപദേഷ്​ടാവ്​​ നയീമുൽ ഹഖും വ്യക്​തമാക്കിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement