വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി അറിയണമെങ്കിൽ അയൽരാജ്യത്തിലേക്കു പോയി അവർക്ക് എണ്ണിനോക്കാമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് . കോൺഗ്രസ്സുകാരോട് പറയാനുള്ളത് നിങ്ങൾക്ക് പാക്കിസ്ഥാനിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ പോകുക, അവിടെ ചെന്ന് ഞങ്ങളുടെ വ്യോമസേന എത്രപേരെ കൊന്നിട്ടുണ്ടെന്നു ജനങ്ങളോടു ചോദിക്കുക, എണ്ണുക– രാജ്‌നാഥ് സിംഗ് പറഞ്ഞു. അസമിലെ ധുബ്രിയില്‍ ബിഎസ്എഫിന്റെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വ്യോമസേന എത്ര ഭീകരരെ കൊന്നെന്നാണ് മറ്റു രാഷ്ട്രീയ കക്ഷികളിലെ കുറച്ചു നേതാക്കള്‍ ചോദിക്കുന്നത്. ഇന്നോ നാളെയോ അതറിയാൻ സാധിക്കും. എത്രപേർ മരിച്ചുവെന്ന് പാക്കിസ്ഥാനും അവരുടെ നേതാക്കൾക്കും അറിയാം. ആക്രമണത്തിനു ശേഷം നമ്മുടെ വ്യോമസേന മൃതദേഹങ്ങളുടെ എണ്ണം 1,2,3,4 എന്നിങ്ങനെ എടുക്കുമോ?. എന്തൊരു തമാശയാണിത്?– മന്ത്രി കൂട്ടിച്ചേർത്തു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon