കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കോടിയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നത്. നെടുമ്പാശേരിയില്‍ നിന്നും മാലിദ്വീപിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ കടത്താനുളള ശ്രമത്തിനിടെയാണ് മാലി പൗരന്‍ അഹമ്മദ് എന്നയാളെ ഹാഷിഷ് ഓയിലുമായി കസ്റ്റംസ് പിടികൂടിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യയില്‍ വിലക്കുറവായതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ കച്ചവടം നടത്താനാണ് ഇയാള്‍ ഇവിടെ നിന്ന് ഹാഷിഷ് വാങ്ങി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് സൂചന. വലിയ ബാഗിനടിയില്‍ പ്രത്യേകം തയാറാക്കിയ അറയ്ക്കുള്ളിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.
സന്ദര്‍ശക വിസയില്‍ മൂന്ന് ദിവസം മുമ്പാണ് അഹമ്മദ് ഇവിടെ വന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നാണ് കസ്റ്റംസ് നിഗമനം. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒരു കിലോ ഹാഷിഷ് ആറ് ലക്ഷം രൂപയ്ക്കാണ് ഇയാള്‍ വാങ്ങിയതെന്നാണ് സൂചന.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുബഷീറില്‍ നിന്നാണ് കസ്റ്റംസ് അന്ന് ലഹരി മരുന്ന് പിടിച്ചെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon