ads

banner

Tuesday, 5 March 2019

author photo

കൊച്ചി : നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊച്ചിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇത്. എറണാകുളം സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ബി സുമേഷന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ സതീഷ് ബാബുവും ചേര്‍ന്ന് അതിവിദഗ്ധമായാണ് എരുമേലി സ്വദേശി ഗിരീഷിനെ (31) പിടികൂടിയത്. ആവശ്യക്കാരെന്ന നിലയില്‍ ഗീരീഷിനെ സമീപിച്ച് വളരെ തന്ത്ര പരമായ രീതിയിലാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ഞായറാഴ്ച രാത്രി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

എറണാകുളം, കോട്ടയം ജില്ലകളില്‍ മൊത്ത വിതരണമായി ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ഇതിന് മുമ്പ് ഗിരീഷിനെതിരെ ഏരുമേലി, പാറശ്ശാല മേഖലകളില്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ആവശ്യക്കാരെ കണ്ടെത്തി പണം ഇടപാട് ഉറപ്പിച്ച ശേഷം കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി. കമ്പം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഒരു കിലോ കഞ്ചാവ് 15000 രൂപ നിരക്കിലാണ് ഇയാള്‍ വാങ്ങുന്നത്. 

കഞ്ചാവ് കടത്തിലും വില്‍പ്പനയിലും പ്രതിയെ സഹായിച്ചവരുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുന്നതാണ്. ഇടപാടുകാരെ ഉറപ്പിച്ച് പതിവ് പോലെ വൈറ്റിലയില്‍ കാത്തു നില്‍ക്കുമ്പോഴാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ മധു, ഡെന്നീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഹരീഷ്, രാജേഷ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയ സംഘത്തിലുണ്ടായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement