കോഴിക്കോട്: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് പളനിക്ക് സമീപം ബൈക്കപകടത്തില്‍ ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശിയായ ആദിത്യന്‍ (22) ആണ് മരിച്ചത്.
ഡിണ്ടികല്‍ ഓഡന്‍ ചത്രം എഞ്ചിനിയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. ബൈക്കില്‍ കോളെജിലേക്ക് പോവുന്ന കോയമ്പത്തൂര്‍ ഡിണ്ടികല്‍ റോഡില്‍ പളനിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പരിക്കുകളോടെ ചികിത്സയിലാണ്.
This post have 0 komentar
EmoticonEmoticon