ബംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ട്രാന്സ്പോര്ട്ടേഷന് നെറ്റ്വര്‍ക്ക് കന്പനിയായ ഒലയ്ക്കു ഏര്‍പ്പെടുത്തിയ ആറു മാസത്തെ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. കമ്ബനി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുനഃസ്ഥാപിച്ചത്.
അനുമതി കൂടാതെ ബൈക്ക് ടാക്സികള്‍ സര്‍വീസ് നടത്തിയതിനാണ് ഓലയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാന ഗതാഗത വകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ബൈക്ക് ടാക്സികള്‍ക്ക് സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇത് ലംഘിച്ച് സര്‍വീസ് നടത്തിയതിനാണ് നപടി. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നിയമ ലംഘനത്തിന് ഓലയുടെ നിരവധി ബൈക്ക് ടാക്സികളാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പിടിച്ചെടുത്തത്.
2021 ജൂണ്‍വരെ കാര്‍ സര്‍വീസും ഓട്ടോ സര്‍വീസും നടത്താനുള്ള ലൈസന്‍സ് കന്പനിക്ക് ഉണ്ടായിരുന്നു. ബംഗളൂരുവിലാണു കന്പനി ബൈക് ടാക്സി സര്‍വീസ് നടത്തിയിരുന്നത്. ഇതിനെതിരേ ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും മറ്റും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon