തിരുവനന്തപുരം: സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശമുണ്ട്.
ശുദ്ധജലം കരുതണം.നിര്‍ജലികരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. മാത്രമല്ല, വെള്ളം സംഭരിച്ചുവയ്ക്കുന്നതിനാല്‍ രോഗം വരാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം ,ടൈഫോയിഡ്, കോളറ എന്നിവ വരാന്‍ സാധ്യത നിലനില്‍ക്കുന്നു
തിളപ്പിച്ച വെളളം മാത്രം കുടിക്കണം. വെസ്റ്റ്‌നൈല്‍ വൈറസുകള്‍ കൊതുകില്‍ നിന്നും വെള്ളത്തിലൂടെ മനുഷ്യരിലേക്ക് എത്തുന്നത് തടയാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതലെടുത്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon