തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വ്യവസയ മന്ത്രി ഇ പി ജയരാജന്‍. രാജ്യത്ത് ഇന്ധനവില കുറച്ച് പെട്രോളും ഡീസലും 50 രൂപക്ക് നല്‍കും എന്ന മോഹന വാഗ്ദാനം നല്‍കിയാണ് മോഡി അധികാരത്തില്‍ കയറിയത്. എന്നാല്‍ ഭരണം അവസാനിച്ച് രാജ്യം അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴും ഇന്ധനവില കുതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
2019 തുടങ്ങി ഇതേവരെ പെട്രോളിന് 4.45 രൂപയും ഡീസലിന് 4.57 രൂപയും വര്‍ദ്ധിച്ചു.
ഫെബ്രുവരി 17 നു ശേഷം ഇന്ധനവില ദിവസവും കൂടി. ജനുവരി ഒന്നിന് 71.89 ആയിരുന്ന പെട്രോള്‍വില ഇപ്പോള്‍ 76.11 ആണ്. 67.02രൂപയായിരുന്ന ഡീസലിനിപ്പോള്‍ 71.51 ആയി.
രാജ്യത്തെ മുഴുവനായി കോര്‍പറേറ്റുകളുടെ കയ്യില്‍ ഏല്‍പ്പിക്കുന്ന മോഡി ഇന്ധനവില നിയന്ത്രിക്കുന്നതിനുള്ള അവകാശം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് എഴുതി നല്‍കിയിരുന്നു. യുപിഎ ഗവണ്‍മെന്റില്‍ നിന്നും മാറ്റങ്ങളൊന്നുമില്ലാതെ രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ് എന്‍ഡിഎ സര്‍ക്കാരും ചെയ്തതെന്നു അദ്ദേഹം വിമര്‍ശിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon