ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷാവസ്ഥയിൽ നരേന്ദ്ര മോദിക്കെതിരെ വിർമശനമുന്നയിച്ച് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയി. കശ്മീർ പ്രശ്നത്തെ മോദി അന്താരാഷ്ട്രവത്കരിച്ചു. ലോകത്തിലെ ഏറ്റവും ഭീകര പ്രദേശമായി കശ്മീരിനെ ചിത്രീകരിച്ചുവെന്നും ആണവ യുദ്ധത്തിന്റെ പ്രഭവകേന്ദ്രം പോലെ ആക്കിയെന്നും അവർ ആരോപിച്ചു. 'ഹഫ്പോസ്റ്റി’ൽ എഴുതിയ ലേഖനത്തിലാണ് അരുന്ധതിയുടെ വിമർശനം.
ദശകങ്ങളായി മുൻ സർക്കാറുകൾ എതാണ്ട് അത്ഭുതകരമായിതന്നെ കൈകാര്യം ചെയ്ത വിഷയത്തെ ബാലാകോട്ടിലെ ധൃതിപിടിച്ചുള്ള വ്യോമാക്രമണത്തിലൂടെ മോദി അശ്രദ്ധമായി സമീപിച്ചു. 1947 മുതൽ സർക്കാറുകൾ അന്തർദേശീയ മധ്യസ്ഥശ്രമങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതും ആഭ്യന്തര പ്രശ്നമെന്ന നിലയിൽ. അതിനെയാണ് മോദി തകർത്തത്.
ആണവ യുദ്ധത്തിന്റെ തലത്തിൽ നിന്നുകൊണ്ട് ഇൗ പ്രശ്നത്തെ നേരിടുന്നതിൽ രാജ്യത്തെ ഒാരോ വ്യക്തികൾക്കും സംഘടനകൾക്കും രാജ്യത്തിനാകമാനവും ആശങ്കയുണ്ട്. പുൽവാമയിലെ ആക്രമണം മാരകമായ ഒന്നായിരുന്നു. ആദിൽ അഹ്മദ് ഡാറിനെ പേലെ നൂറുകണക്കിന് യുവാക്കളാണ് കശ്മീർ താഴ്വരയിൽ യുദ്ധമുഖത്തേക്ക് പിറന്നുവീഴുന്നത്. അവർ ജീവൻപോലും ത്യജിക്കാൻ സന്നദ്ധരാവുകയാണെന്നും അരുന്ധതി പറഞ്ഞു.
This post have 0 komentar
EmoticonEmoticon