ന്യൂഡല്‍ഹി: അയ്യപ്പന്റേയോ, ശബരിമലയുടെയോ ചിത്രങ്ങളോ പേരോ ഉപയോഗിച്ച് വോട്ടു ചോദിക്കാനാവില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചു. അതേസമയം യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് തടസ്സമില്ലെന്നും ടീക്കാറാം മീണ രാഷ്ട്രീയപാര്‍ട്ടികളുടെയോഗത്തില്‍ പറഞ്ഞു. ശബരിമല പ്രചരണ വിഷയമാക്കുന്നതില്‍ തടസ്സമില്ലെന്നും അതില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയെന്നും ബിജെപി പ്രതികരിച്ചു.
സാമുദായിക ധ്രുവികരണം, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുന്ന വിധത്തില്‍ ശബരിമല പ്രശ്നം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയോഗിക്കാനാവില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പറഞ്ഞു. ചട്ടലംഘനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും.
ശബരിമല പ്രചരണത്തില്‍വരുന്നത് സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ശക്തമായ പ്രചരണായുധമാക്കും. ബിജെപി നിയമം അനുസരിക്കുന്ന പാര്‍ട്ടിയാണ് അദ്ദേഹം പറഞ്ഞു. യോഗം ആരംഭിക്കുന്നതിന് മുന്‍പ് സ്ഥലപരിമിതി ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ കയര്‍ത്ത് സംസാരിച്ചത് അല്‍പ്പനേരം സംഘര്‍ഷം ഉണ്ടാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon