റിയാദ്: സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം നീട്ടിവച്ചു. സാവകാശം നൽകാതെ ഈ മേഖലയിൽ ഉടനടി സൗദിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വദേശിവൽക്കരണം നീട്ടിവെയ്ക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്ന് പരിസ്ഥിതി- ജല - കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ മത്സ്യബന്ധന മേഖലയിലെ സ്വദേശിവൽക്കരണത്തെക്കുറിച്ചു മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തുമെന്നും അതിനു ശേഷമേ ഇത് നടപ്പിലാക്കുവെന്നും മന്ത്രാലയം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon