ചെന്നൈ: റഫാൽ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാർ നൽകിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇന്നലെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായമാകുമെന്നാണ് സൂചന.
This post have 0 komentar
EmoticonEmoticon