ads

banner

Tuesday, 5 March 2019

author photo

ന്യൂഡല്‍ഹി:  വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍.  ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ പടരുന്നതിനിടെ വിഷയത്തില്‍ ആദ്യമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിക്കുകയായിരുന്നു. ബാലാകോട്ട് വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാരിന്റെ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ കുറിപ്പിലൂടെ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം. 

ബാലാകോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബലാക്കോട്ടിലെ ആക്രമണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഭീകര കേന്ദ്രങ്ങളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 26ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വലിയ അളവില്‍ ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം. ബാലാകോട്ട് വ്യോമാക്രണത്തില്‍ 250 ഭീകരവാദികള്‍ കൊല്ലപ്പെട്ടന്നായിരുന്നു നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement