തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. വൈകുന്നേരം 6.30ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിപാടികൾ. വേദിയില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ നല്‍കും. കേരള സര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ട് പ്രളയാനന്തര കേരള പുനസൃഷ്ടിയില്‍ ശാന്തിഗിരിയും പങ്കാളിയാകും.
വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന യോഗത്തില്‍. സി.ദിവാകരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.എ. സമ്പത്ത് എം.പി. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,, മുന്‍ എം.എല്‍.എ മാരായ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, അഡ്വ.എം.എ. വഹീദ്, നെയ്യാറ്റിന്‍കര സനല്‍, ചലച്ചിത്ര സംവിധായകരായ കെ. മധുപാല്‍, ശ്രീകുമാര്‍മേനോന്‍, കെ.പി.ചന്ദ്രന്‍, കരമന ജയന്‍, എസ്.സുജാത, വേണുഗോപാലന്‍ നായര്‍, ജി.കലാകുമാരി, വൈ.വി. ശോഭകുമാര്‍, എം.ബാലമുരളി, ആര്‍.സഹീറത്ത് ബീവി, എം.എസ്.രാജു, എം. ജി.കവിരാജ്, അനില്‍കുമാര്‍, ഡോ. എസ്.എസ് ഉണ്ണി, സബീര്‍ തിരുമല തുങ്ങിയവര്‍ സംബന്ധിക്കും.
ആശ്രമത്തിന്റെ നിലവിലുള്ള അന്നദാനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കും. ആദിവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക് കെ.ആര്‍.നാരായണന്‍ എന്‍ഡോവ്‌മെന്റ് , പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി മംഗല്യശ്രീ, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും. വജ്ര ജൂബിലിയോടനുബന്ധിച്ച് വിവിധ മേഖലയില്‍ മികവ് തെളിയിച്ച വ്യക്തിക്ക് നല്‍കുന്ന 'പ്രണവപത്മം' പുരസ്‌കാരം മാര്‍ച്ച് 25ന് നല്‍കും.
ഈവര്‍ഷം മെയ് ആറിന് നടക്കുന്ന നവഒലി ജോതിര്‍ദിനം, സെപ്റ്റംബറില്‍ നടക്കുന്ന നവപൂജിതം, പൂര്‍ണകുംഭമേള, ഒക്ടോബറില്‍ വിജയദശമിയോടനുബന്ധിച്ചുള്ള സന്യാസദീക്ഷ വാര്‍ഷികം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പൂജിതപീഠം സമര്‍പ്പണം തുടങ്ങിയുള്ള ആശ്രമത്തിലെ പ്രധാന ആഘോഷങ്ങളോടനുബന്ധിച്ചായിരിക്കും വജ്ര ജൂബിലി ആഘോഷങ്ങള്‍ നടക്കുക.
വജ്ര ജൂബിലിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചന്ദിരൂരുള്ള ഗുരുവിന്റെ ജന്മഗൃഹം ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൂടാതെ ശ്രീലങ്കയില്‍ ആശ്രമത്തിന്റെ ശിലാസ്ഥാപനം നടക്കും. മലേഷ്യ,ജപ്പാന്‍, ചൈന,റഷ്യ, നേപ്പാള്‍, ഒമാന്‍, സൈബീരിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങും. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon