ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറിൽ റെയില്‍വേട്രാക്ക് ഉപരോധിച്ചുള്ള കര്‍ഷക പ്രതിഷേധത്തെതുടര്‍ന്ന് 25 ഓളം ട്രെയിനുകള്‍ റദ്ദാക്കിയതായും ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടതായും ഉത്തര റെയില്‍വേ അറിയിച്ചു. സ്വാമിനാഥന്‍കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധം.
അതേ സമയം ട്രെയിനുകള്‍ നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് നിരവധിയാത്രക്കാര്‍ക്ക് യാത്രാക്ലേശം നേരിട്ടു. ന്യൂഡല്‍ഹി-അമൃത്സര്‍ ശതാബ്ദി എക്‌സ്പ്രസും ന്യൂഡല്‍ഹി-അമൃത്സര്‍ ഷാന്‍-ഇ-പഞ്ചാബ് എക്‌സ്പ്രസും കര്‍ഷകസമരത്തെ തുടര്‍ന്ന് പകുതിയ്ക്ക് നിര്‍ത്തിവെച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon