ന്യൂഡല്‍ഹി: ആംആദ്മിയുമായി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേണ്ടെന്ന ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം. തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദിഷിത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയുമായി സംഖ്യം വേണ്ടെന്ന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകം എതിരില്ലാതെ തീരുമാനിക്കുകയായിരുന്നുവെന്ന് ഷീല ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അവരുമായി ഒരു സഖ്യത്തിനുമില്ല. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു, ഏഴുസീറ്റിലും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നും ഷീലാ ദിക്ഷിത് പറഞ്ഞു.
ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്.ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഹരിയാനയിലും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡല്‍ഹിയില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസും രണ്ടു സീറ്റ് തരാമെന്ന് എഎപിയും നിലപാടെടുത്തു. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറായില്ല.
അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ സീറ്റുകൂടുതല്‍ തന്നാല്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് എഎപിയും നിലപാടെടുത്തു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഇതിനിടെ ഡല്‍ഹിയിലെ ആറു സീറ്റുകളില്‍ എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon