വാഷിംഗ്ടണ്‍: ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി യുഎസും. മാക്സ് 8 , മാക്സ് 9 മോഡലുകളില്‍പ്പെട്ട എല്ലാ വിമാനങ്ങളും പരിശോധനയ്ക്കായി അടിയന്തിരമായി നിലത്തിറക്കാന്‍ യുസ് ഉത്തരവിട്ടു. വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് അടിയന്തരമായി മറുപടി നല്‍കണമെന്ന് കമ്ബനിയോട് ആവശ്യപ്പെടുകയും ചെയ്തു.
ബോയിംഗ് 737 മാക്സ് 8 , മാക്സ് 9 വിമാനങ്ങളെല്ലാം അടിയന്തരമായി നിലത്തിറക്കാന്‍ ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് പൗരന്മാരുടെ ഉള്‍പ്പെടെ എല്ലാ ആളുകളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രധാനപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ആഡിസ് അബാബയിലെ അപകടസ്ഥലത്തുനിന്നും ലഭിച്ച പുതിയ തെളിവുകളുടേയും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ഈ മോഡല്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തിവച്ചിരുന്നു. സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂ സിലാന്‍ഡ്, മലേഷ്യ, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു. ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ തന്നെ വിമാന ങ്ങള് നിലത്തിറക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon