സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃതര്‍ക്ക പരിഹാര സംവിധാനം, കേരളത്തിലെ പൊതുവിതരണ സംവിധാനം, ഹരിത ഉപഭോഗം, ഉത്തരവാദിത്വമുള്ള ഉപഭോക്താവ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്ത് വരുന്ന രണ്ട് ചിത്രങ്ങള്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും.
പങ്കെടുക്കുന്നവരുടെ ബയോഡാറ്റയും, നിര്‍മ്മിച്ച ഹ്രസ്വചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്കും sscacell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 15നു മുമ്പ് സമര്‍പ്പിക്കണം. 10 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്ത ഫുള്‍ എച്ച്ഡി റസല്യൂഷനുള്ള വീഡിയോ വേണം അപ്‌ലോഡ് ചെയ്യുവാന്‍.
സമ്മാനം ലഭിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പകര്‍പ്പവകാശം ഉപഭോക്തൃകാര്യ വകുപ്പിനായിരിക്കും. അനുയോജ്യമായ ഹ്രസ്വചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യത്തിനായി പൊതുവിതരണ വകുപ്പ് പ്രയോജനപ്പെടുത്തും.
ഫോണ്‍: 0471-2322155.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon