ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ചുള്ള തെരെഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പ്രകടന പത്രിക പുറത്ത് ഇറക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യുറോ അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
കാര്‍ഷിക മേഖലയിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനും രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ക്രീയാത്മകമായ നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യ ശക്തിയില്ലാത്ത സിപിഐഎമ്മിന്റെ വാഗ്‌ദാനങ്ങൾ എന്തെല്ലാമായിരിക്കും എന്ന ആകാംഷയും ഉണ്ട്. കേരളത്തിലെ സീറ്റുകൾക്ക് പുറമെ ഇന്ത്യയിൽ ആകെ ഏതാനും സീറ്റുകളിൽ മാത്രമാണ് സിപിഐഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഒരു സ്ഥാനാർഥി പോലും മത്സരിക്കുന്നില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon