ഓച്ചിറ: ഓച്ചിറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിയെയും പ്രതിയായ യുവാവിനെയും ഇന്ന് ഉച്ചയോടെ ഓച്ചിറ സ്റ്റേഷനിൽ എത്തിക്കും. അന്വേഷണസംഘം പോയ സ്വകാര്യ വാഹനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ അനുഗമിക്കുന്നുണ്ട്.
നാട്ടില്‍ എത്തിയാലുടന്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന പരിശോധനയാണ് പ്രധാനം. പെണ്‍കുട്ടിയുടെ പ്രായത്തെ ആശ്രയിച്ചാവും കേസിന്റെ ഭാവി. പോക്സോ ചുമത്തിയ കേസായതിനാൽ കരുതലോടെയാണ് പൊലീസ് നീക്കം.
പെണ്‍കുട്ടിക്ക് 15 വയസേ ആയിട്ടൊള്ളുവെന്നാണ് പിതാവ് പറയുന്നത്. പിതാവ് പൊലീസിൽ ഹാജരാക്കിയ രേഖകളനുസരിച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് സൂചന. എന്നാൽ, 18 വയസ്സ് പൂര്‍ത്തിയായെന്നും ആധാർ കാർഡുണ്ടെന്നുമാണ് യുവാവിന്റെ അവകാശവാദം. ആധാർ കാർഡ് വയസ്സ് തെളിയിക്കാനുള്ള രേഖയായി കോടതി സ്വീകരിക്കിെല്ലന്നാണ് പൊലീസ് പറയുന്നത്. തർക്കം തുടർന്നാൽ, വൈദ്യപരിശേധന നടത്തി വയസ്സ് തെളിയിക്കാൻ നടപടി സ്വീകരിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon