ആലുവ: പാടശേഖരത്തില്‍ കെട്ടിയിരുന്ന കാള സൂര്യാഘാതമേറ്റ് ചത്തു. കീഴ്മാട് എടയപ്പുറം മനക്കത്താഴത്ത് ഷംസുവിന്റെ ഉടമസ്ഥതയിലുളള കാളയാണ് പാടശേഖരത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. മൂന്ന് വയസാണ് പ്രായം. രാവിലെ കാളയ്ക്ക് വെള്ളം കൊടുക്കുമ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് ഉടമസ്ഥന്‍ ഷംസു പറഞ്ഞു. കീഴ്മാട് പഞ്ചായത്ത് വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷമാണ് കാളയെ കുഴിച്ചിട്ടത്.
സൂര്യാഘാതമാണ് കാള ചത്തതിനു പിന്നിലെ കാരണമെന്ന് ഡോക്ടറും വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ ഇത് ആദ്യമായാണ് സൂര്യാഘാതമേറ്റ് നാല്‍ക്കാലി ചത്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങളായി നാല്‍ക്കാലികളെ വളര്‍ത്തിയാണ് ഷംസു കുടുംബം പുലര്‍ത്തിയിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon