പാലക്കാട്: പാലക്കാട് ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. മത്സരത്തിന് തയ്യാറെടുക്കാന്‍ എ.ഐ.സി.സി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കി. പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട്,പട്ടാമ്പി,മണ്ണാര്‍ക്കാട്,കോങ്ങാട് മണ്ഡലങ്ങളില്‍ ഷാഫിക്കുള്ള സ്വാധീനമാണ് സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള പ്രധാന കാരണം. യുവാക്കളുടെ വോട്ട് ഉറപ്പിക്കാനും സാധിക്കും. മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ടും കൂടുതലായി ലഭിക്കും. എന്നാല്‍ എം.എല്‍.എ ആയി തുടരനാണ് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon