തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 717.29 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തിനായി കിഫ്ബി അനുവദിച്ച 58.37 കോടി രൂപ അടിസ്ഥാന ഗതാഗത സൗകര്യങ്ങളും പാര്‍ക്കിങ്ങും വികസിപ്പിക്കുന്നതിനു ഉദ്ദേശിച്ചിട്ടുള്ളതാണ്. ക്യാമ്പസ് റോഡ് നവീകരണവും അറുന്നൂറോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിങ്ങുകളും പുതിയ മേല്‍പ്പാല റോഡ് നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 23.33 കോടി രൂപ ചിലവഴിച്ചു ഏഴു നില പാര്‍പ്പിടസമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച സ്കില്‍ ലാബ്, കുട്ടികളിലെ ഹൃദ്രോഗം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവയുടെ പരിശോധന ഒരു സ്ഥലത്ത് ഏക ജാലക സംവിധാനം വഴിയാക്കുന്ന ശലഭം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച് ലബോറട്ടറി (MDRL), കേരളത്തില്‍ തന്നെ മൂന്നാമത്തെയും സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തേതുമായ സൂപ്പര്‍ സോണിക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കല്‍ ഫിസിയോളജി യൂനിറ്റ്, കരള്‍ രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണമായ കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിരേറ്റര്‍(CUSA), പുതിയ ബാസ്കറ്റ്ബോള്‍ കോര്‍ട്ട് തുടങ്ങിയവയുടെയും ഉദ്ഘാടനവും നടന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon