തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് നാളെയും മറ്റെന്നാളും കേരളത്തിലുളള രാഹുലിന്റെ അന്തിമ അഭിപ്രായം തേടിയശേഷം 15ന് ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് അന്തിമ രൂപം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്ക് പട്ടിക കൈമാറും. തെരഞ്ഞെടുപ്പ് സമിതി 16ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
സിറ്റിങ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉള്‍പ്പെടെ 11 സീറ്റില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും മല്‍സരത്തിനില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും ഇരുവരും വേണമെന്ന കാര്യത്തില്‍ മറ്റു നേതാക്കള്‍ക്ക് ഏക സ്വരം. അന്തിമ തീരുമാനം രാഹുലിനു വിട്ടു. പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളുടെ കാര്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകം. വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യതയും സജീവമാണ്.
This post have 0 komentar
EmoticonEmoticon