ന്യൂഡൽഹി: കോൺഗ്രസിന്റെ സോഷ്യൽമീഡിയ വിഭാഗത്തിനു നേതൃത്വം നൽകിയിരുന്ന നടി ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷയായി . ദിവ്യയുടെ പ്രധാന സോഷ്യല്‍മീഡിയ ട്വിറ്റർ അക്കൗണ്ടാണ് കാണാതായിരുന്നത് . കോൺഗ്രസിന്റെ വൻ തോൽവിക്ക് ശേഷം കാര്യമായൊന്നും ട്വീറ്റ് ചെയ്തിരുന്നില്ല. എന്നാൽ ശനിയാഴ്ച രാത്രിയോടെയാണ് ദിവ്യയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്.
ലക്ഷങ്ങളോളം ഫോളവേഴ്സുണ്ടായിരുന്ന ദിവ്യയുടെ അക്കൗണ്ട് വഴിയായിരുന്നു എൻഡിഎ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും ആക്രമണം നടത്തിയിരുന്നത്. എന്നാൽ അക്കൗണ്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് കോൺഗ്രസ് വക്താക്കളൊന്നും പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, ദിവ്യയുടെ പഴയ ട്വീറ്റുകളല്ലാം നീക്കം ചെയ്ത് അക്കൗണ്ട് പൂട്ടിയെന്നാണ് ഞായറാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിലെ സോഷ്യൽമീഡിയ മേധാവി സ്ഥാനം രാജിവച്ചെന്നും സൂചനയുണ്ട്.
ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പോയാൽ This account doesn't exist എന്ന സന്ദേശമാണ് ലഭിക്കുക. ബിജെപി നേതാവും നിലവിലെ ധനാകാര്യ മന്ത്രിയുമായ നിർമല സീതാരാമനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് അക്കൗണ്ടും അപ്രത്യക്ഷമായത്. ഇതായിരുന്നു അവസാനത്തെ ട്വീറ്റും.
കഴിഞ്ഞ കുറച്ചു മണിക്കൂറുകളാണ് ദിവ്യയുടെ അക്കൗണ്ട് തേടിയുളള പോസ്റ്റുകളാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും. പലരും പരിഹാസ പോസ്റ്റുകളിലൂടെയാണ് ദിവ്യയെ ട്രോളുന്നത്. തെന്നിന്ത്യൻ നടിയായിരുന്ന ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രംഗത്തുവരുന്നത്. 2017 മുതൽ കോൺഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവിയും ദിവ്യയാണ്

This post have 0 komentar
EmoticonEmoticon