മുംബൈ: മുംബൈ - അഹമ്മദാബാദ് ദേശീയപാതയിൽ ഉണ്ടായ ആസിഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ അവിനാഷ് തിവാരി(41) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അഭിഭാഷകയുമായ വിശ്വകര്‍മ്മ(38)യ്ക്കാണു പരിക്കേറ്റത്. ഇവർ അപകടനില തരണം ചെയ്‌തു.
വിവാഹ മോചിതരാണ് ഇരുവരും. ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ഇവരുടെ നേര്‍ക്ക് അജ്ഞാത സംഘം ആസിഡ് ഒഴിക്കുകയായിരുന്നു. സിഗ്നല്‍ കാത്തുകിടക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണം.
ബൈക്കില്‍ നിന്ന് താഴെ വീണ ഇവര്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേയ്ക്ക് ഒടിക്കയറുകയായിരുന്നു. ഇവിടത്തെ ജീവനക്കാറാൻ ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയില്‍ വെച്ചാണ് തിവാരി മരിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon