ചെന്നൈ: അമിതമായ ടിക് ടോക് ഉപയോഗത്തിന്‍റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. നന്ദിനി (28) എന്ന യുവതി കോയമ്പത്തൂരിലാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു.വീണ്ടും വീഡിയോ ഇട്ടതിനെ തുടർന്ന് നന്ദിനി അറ്റൻഡറായ സ്വകാര്യ കോളജിലെത്തി കനകരാജ് ഇവരെ വകവരുത്തുകയായിരുന്നു.
നന്ദിനിക്ക് കുത്തെറ്റയുടന്‍ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കനകരാജിനെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍റിലാണ്. കയ്യില്‍ കത്തി കരുതിയാണ് ഇയാള്‍ നന്ദിനിയുടെ ജോലിസ്ഥലത്ത് എത്തിയത് എന്ന് പൊലീസ് പറയുന്നു. ഈ കത്തി പൊലീസ് കണ്ടെത്തി.
കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും, ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
This post have 0 komentar
EmoticonEmoticon