ads

banner

Monday, 11 March 2019

author photo

സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ ഇനി കുടുങ്ങും. ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവരെ പുനര്‍വിന്യസിക്കാനും തസ്തികകള്‍ ക്രമീകരിക്കാനും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഇടതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറി ആർ.സന്തോഷ് കുമാറാണു സമിതി കൺവീനർ.അന്തിമ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും വരുന്ന ഫയലുകളുടെ എണ്ണം പരിശോധിച്ച് ജോലി ഭാരം ക്രമീകരിക്കുന്നതിന് ശുപാര്‍ശ നല്‍കുക, ഓഫിസ് സെക്‌ഷനുകള്‍ ക്രമീകരിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. 

ഇ-ഗവേണൻസ് നടപ്പാക്കിയതോടെ ജീവനക്കാരുടെ ആവശ്യം വളരെ കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഫയല്‍നീക്കമെല്ലാം കംപ്യൂട്ടര്‍ വഴിയായതോടെ ഓഫിസ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, കോണ്‍ഫിഡഷ്യല്‍ അസിസ്റ്റന്റ് തസ്തികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ മിക്കവര്‍ക്കും കാര്യമായ പണിയില്ല.

എന്നാല്‍ അണ്ടര്‍ സെക്രട്ടറി മുതലുള്ളവര്‍ക്ക് ജോലിഭാരം കൂടുതലുമാണ്. പണിയില്ലാത്ത ജീവനക്കാരാണ് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നും, അനാവശ്യവിവാദങ്ങളുണ്ടാക്കുന്നതെന്നും സര്‍ക്കാരിന് അഭിപ്രായമുണ്ട്. അതേസമയം, സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ ഭാവിയില്‍ സെക്രട്ടേറിയറ്റിലെ പല തസ്തികകളും വെട്ടികുറച്ചേക്കാം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement