കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈൽ പനി ബാധിച്ചത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മുഹമ്മദ് ഷാനെ ബാധിച്ചത് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്.
ദേശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി. മലപ്പുറത്ത് വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കർശന പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു
രോഗവിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറത്ത് എത്തിയ വേളയിലാണ് കുട്ടിയുടെ മരണം. വൈറസ് ബാധ കണ്ടെത്താന്‍ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
തിരുവനന്തപുരം കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം തലവന്‍ ഡോ. രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം മലപ്പുറം ഡിഎംഒ ഓഫീസില്‍ യോഗം ചേര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് അധികൃതരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയതു.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുളള സാധ്യത കുറവാണെന്ന് യോഗം വിലയിരുത്തി.
പക്ഷികളിൽ അസുഖങ്ങള്‍ കണ്ടെത്തുകയോ അവ ചാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കണം. ഇതിന്റെ ഭാഗമായി നിരീക്ഷണം നടത്തണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു. കൊതുകുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon