ads

banner

Wednesday, 4 September 2019

author photo

ന്യൂഡൽഹി: കള്ളപ്പണ കേസ് ചുമത്തി എൻഫോഴ്‌സ്‌മെന്‍റ് ഇന്നലെ  അറസ്റ്റ് ചെയ്ത കർണാടകയിലെ മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാ‌ർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി പറഞ്ഞു. 

അതേസമയം, അറസ്റ്റിൽ കർണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതൽ ഉയരുന്നത്. ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നും പ്രതിഷേധം നടത്തും. ശിവകുമാറിന് പിന്തുണയുമായി ജനതാദൾ എസും രംഗത്തെത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന്‌ പ്രതിഷേധ പരിപാടികൾ നടത്തും. 

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു.

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ വീട്ടിൽ നിന്നും എൻഫോഴ്‌സ്‌മെന്‍റ്  എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിൽ ഏഴു കോടി കള്ളപ്പണം എന്നാണ്  എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement