മമ്മൂട്ടി ആരാധകരെ ഞെട്ടിപ്പിച്ച് കൊണ്ട് ഇതാ പുതിയ ഒരു സ്‌റ്റെലന്‍ ചിത്രം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പതിനെട്ടാം പടി' എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മമ്മൂട്ടിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. ഈ വൈശാഖ് സിനിമക്കായുള്ള കാത്തിരിപ്പിനിടെയാണ് പതിനെട്ടാം പടിയുടെ ചിത്രം പുറത്ത് വന്നത്. ഒരു വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂക്കയുടെ സ്‌റ്റൈലന്‍ ചിത്രമാണ് പുറത്ത് വന്നിരിക്കന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്‌സബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണിപ്പോള്‍. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്‍ഷം തന്നെ തീയറ്ററുകളിലെത്തും.
This post have 0 komentar
EmoticonEmoticon