തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിംപ്യൻ മേഴ്സി കുട്ടനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ വൈസ് പ്രസിഡന്റായിരുന്ന അവരുടെ നിയമനം നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രഖ്യാപനം നീണ്ടു. കായികരംഗത്തെ മികവിനുള്ള അർജുന, ജി വി രാജ അവാർഡ് ജേതാവായ മേഴ്സി കുട്ടൻ 1988 ലെ സോൾ ഒളിംപിക്സിൽ 400 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.ലോങ്ജംപിൽ 6 മീറ്റർ പിന്നിട്ട ആദ്യ ഇന്ത്യൻ വനിതാതാരമാണ്. 16 തവണ രാജ്യാന്തരമൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഏഷ്യൻ ഗെയിംസിൽ ലോങ്ങ്ജംപിൽ വെള്ളി നേടി. ടാറ്റാസിൽ സ്പോട്സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് മേഴ്സി കുട്ടൻ അക്കാദമി സ്ഥാപിച്ചു. 10 വർഷത്തിനിടെ അക്കാദമിയിൽനിന്ന് 9 കായികതാരങ്ങൾ ഇന്ത്യൻ കുപ്പായമണിഞ്ഞു. കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്‍ത്താവ്. മക്കള്‍: സൂരജ് കുട്ടന്‍, സുജിത് കുട്ടന്‍.
HomeUnlabelledഒളിംപ്യൻ മേഴ്സി കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും ; നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
This post have 0 komentar
EmoticonEmoticon