ബാംഗ്ലൂർ ആസ്ഥാനമാക്കി തിരുവനന്തരതപുരത്ത് വെട്ടകുളം ആർകെഡിൽ പ്രവർത്തിച്ച് വരുന്ന തിരുവനന്തപുരത്ത് കാരനായ രാംജി സുബ്രമണ്യവും മീനാക്ഷി രാംജിയും നേതൃത്വം നൽകുന്ന സൗപർണിക പ്രോജെക്സ്റ്സ് ആൻഡ്ഡ് ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റൻഡ് എന്ന കമ്പനി മണ്ണന്തല മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിന് എതിർവശത്തായി പണികഴിപ്പിച്ചിട്ടുള്ള ഷിർദി ഫെയിസ് 2 nd എന്ന പ്രൊജക്ടിൽ ഫ്‌ളാറ്റിനായി 2012 മുതൽ ബുക്ക് ചെയ്തിരുന്നവരോട് കാരാർ തീയതി മുതൽ 2 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഫ്‌ളാറ്റ് കൈമാറ്റം ചെയ്യുമെന്നായിരുന്നു കരാർ .എന്നാൽ നിശ്ചിത കാലാവധി കഴിഞ്ഞ 5 വര്ഷം പിന്നിട്ടിട്ടും നിബന്ധനകൾ പാലിക്കാതെയും പണികൾ പൂർത്തീകരിക്കാതെയും ഫ്‌ലാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും മുഴുവൻ തുകയും ഈടാക്കുകയും ചെയ്ത ശേഷം ഡി കമ്പിനി ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് . 126 ഫ്‌ളാറ്റുകളാണ് ഡി ഷിർദി സെക്കൻഡിൽ ഉള്ളത് . ഇതിൽ ഒരു ഫ്‌ളാറ്റിന് പോലും ഒക്യുപെൻസി സർട്ടിഫിക്കറ്റും ടി സി നമ്പരും ലഭിച്ചിട്ടില്ല .ഇതുകാരണം ഈ ഫ്‌ളാറ്റുകൾ വാങ്ങിയവർക്ക് ഇത് കൈമാറ്റം ചെയ്യുന്നതിനോ വായ്പകൾ എടുക്കുന്നതിനോ സ്വന്തമായ മേൽവിലാസം ലഭിക്കുന്നതിനോ വോട്ടവകാശം ലഭിക്കുന്നതിനോ സാധിക്കാതെ ദുരിതത്തിലാണ് .പ്രകൃതിക്ഷോഭം മൂലമോ തീപിടിത്തം മൂലമോ മറ്റ് അപകടങ്ങളിലോ ഈ ഫ്‌ളാറ്റിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ ഒക്യുപെൻസി സെർട്ടിഫിക്കറ്റും ടി സി യും ലഭിക്കാത്തത് കാരണം ഇവിടെ താമസിക്കുന്നവർക്കും ഫ്‌ളാറ്റിനും ഇൻഷുറൻസ് പരിരക്ഷയും ഇല്ല .ഫ്‌ളാറ്റ് വാങ്ങിയ ഉടമകൾ കോർപ്പറേഷനിലും ജില്ലാ കളക്‌ടർക്കും പോലീസിനും മറ്റും ടി കമ്പനിയുടെ അനാസ്ഥക്കെതിരെ പരാതികൾ നൽകിയിട്ടും അധികൃതർ മൗനം പാലിക്കുകയും ടി കമ്പനി ഇത്തരത്തിൽ തട്ടിപ്പുകൾ തുടർന്ന് വരികയുമാണ് .
ഭരണ സിരാകേന്ദ്രമായ തലസ്ഥാനത്ത് സാധാരണക്കാരായ ഉദ്യോഗസ്ഥരും മറ്റ് ജനങ്ങളും ജീവിതത്തിലെ മൊത്തം സമ്പാദ്യവും വായ്പകളും എടുത്ത് ജീവിതത്തിലെ വലിയ സ്വപനമായ 'സ്വന്തം പാർപ്പിടം ' എന്ന ആഗ്രഹം പൂര്തത്തീകരിക്കാൻ ശ്രമിക്കുമ്പോൾ ഇത് പോലുള്ള വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾ, അവരുടെ സ്വാധീനവും പണവും ഉപയോഗിച്ച് കോർപറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് ഇതര സർക്കാർ ഉദ്യോഗസ്ഥരെയെല്ലാം സ്വാധീനിച്ച് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചും അനുവദിച്ച പെർമിറ്റിൽ നിന്നും വ്യത്യസ്തമായി ഫ്‌ളാറ്റുകൾ നിർമിച്ചും പണികൾ പൂര്തത്തീകരിക്കാതെയും ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിച്ച് വരുന്നു .നിശ്ചിത കരാർ കാലാവധി കഴിഞ്ഞിട്ടും പലതവണ ടി കമ്പനി ഡയറക്‌ടർമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടു നാളിതുവരെ ഇവർ നേരിൽ വരികയോ തങ്ങളുടെ എഗ്രിമെന്റിൽ പറഞ്ഞതിനനുസരിച്ചുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകാത്തതുകാരണം തങ്ങളുടെ കുട്ടികളുടെ സ്‌കൂൾ കോളേജ് അഡ്മിഷനുകൾക്കോ മറ്റ് ഇതര കാര്യങ്ങൾക്കോ യാതൊരു വിധ രേഖകളും ഹാജരാക്കനാകാതെ തങ്ങൾ പരദേശികളായി താമസിച്ച് വരികയാണ് .
126 ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ നിലയിൽ യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ടി ഫ്‌ളാറ്റിൽ ഇല്ല .ഈ കോർപറേഷൻ പരിധിയിൽ വരുന്ന പണികൾ പൂർത്തീകരിച്ചിട്ടുള്ള ടി കമ്പനിയുടെ 6 പ്രൊജെക്ടുകൾക്ക് 3 മുതൽ 7 വര്ഷം കഴിഞ്ഞിട്ടും ടി സിയോ ഒക്യുപെൻസി സർട്ടിഫിക്കറ്റോ ലഭിച്ചിട്ടില്ല . ഇതുകാരണം കോർപറേഷന് റെവന്യൂ ടാക്സ് വീട്ടുകരം എന്നീ ഇനങ്ങളിൽ വർഷംതോറും കോടിക്കണക്കിനു രൂപ നഷ്ട്ടം സംഭവിച്ച് വരികയാണ് .ഫ്‌ളാറ്റ് വാങ്ങിയ തങ്ങളിൽ നിന്നും സർക്കാരിലേക്ക് ഒടുക്കേണ്ട സേവന നികുതികളും ലേബർ വെൽഫെയർ ഫണ്ട് ഒറ്റ തവണ നികുതി അടക്കം മൊത്തം തുകയും ഇവർ വർഷങ്ങൾക്ക് മുൻപ് തന്നെ തങ്ങളിൽ നിന്നും കൈപ്പ\റ്റുകയും നാളിതുവരെ ഒരു ഓഫീസുകളിലും അടച്ചിട്ടടില്ലാത്തതുമാകുന്നു .ഇതുപോലെ കേരളത്തിൽ ഈ കമ്പനി ചങ്ങനാശേരി ,കോട്ടയം ,എറണാകുളം ,തൃശൂർ ,ഗുരുവായൂർ ,കോഴിക്കോട് എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ ആളുകളെ വഞ്ചന നടത്തി വരികയാണ് .ഇക്കാരണത്താൽ ടി കമ്പനി ഫ്‌ളാറ്റ് ഉടമകളോട് കാണിക്കുന്ന വഞ്ചനയ്ക്കും അനാസ്ഥക്കുമെതിരെ സർക്കാരും ജനപ്രതിനിധികളും എത്രയും വേഗത്തിൽ നടപടിയെടുത്ത് തങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കി തരാത്ത പക്ഷം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ടി കമ്പനിക്കെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും ഫ്‌ളാറ്റ് ഉടമകൾ പറയുന്നു .
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon