കൊല്ലം: ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കളെ മർദിച്ച ശേഷം 13കാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
അതി ഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിത കമ്മീഷൻ അംഗം എം.എസ്. താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയത്.
തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.
തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon