ലക്‌നോ : മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്എസ്പി കലാനിധി നഥാനി അറിയിച്ചു. ഇവിടെ ജ്വല്ലറിയില്‍ സംഘം മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അത് പരാജയപ്പെട്ടതിനെതുടര്‍ന്നാണ് ഇവര്‍ ആളുകള്‍ക്ക് നേരെ നിറയൊഴിച്ചത്. നിലവില്‍ ആക്രമത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കലാനിധി പറഞ്ഞു.
This post have 0 komentar
EmoticonEmoticon