കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ കുപ്‌വാരയിലെ ഹന്ദ്വാര മേഖലയിലാണ് നിലില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
അതേസമയം, സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. മാത്രമല്ല, കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. എന്നാല്‍, രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടാതെ, കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്‌കര്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശന്‍ ക്യാമ്പിന് സമീപമായിരുന്നു സംഭവം. മാത്രമല്ല, സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട്, തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon