കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ അനുമതി തേടി കോൺഗ്രസ്. ഇടുക്കിയിൽ കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയപെട്ടെന്ന് കാണിച്ച് ജില്ലയിൽ ഹർത്താൽ നടത്താനാണ് കോൺഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചത് ഹൈക്കോടതി മിന്നൽ ഹർത്താൽ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി അനുമതി നേടി കൊണ്ട് ഹർത്താൽ നടത്താനൊരുങ്ങുന്നത്. ഹർത്താൽ നോട്ടീസ്, കളക്ടർ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്
പ്രളയത്തിന് ശേഷം ഇടുക്കി ജില്ലയിൽ ഇതുവരെ ഏഴ് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയം ഹൈറേഞ്ചിൽ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാൽ കർഷകരെ സഹായിക്കാനും കാർഷിക കടങ്ങൾ എടുതിത്തള്ളാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം. സർക്കാർ പ്രഖ്യാപിച്ച മൊറൊട്ടോറിയം ബാങ്കുകൾ വകവെക്കുന്നില്ല. കർഷകർക്ക് ജപ്തി ഭീഷണി നോട്ടീസുകൾ ബാങ്കുകൾ അയക്കുന്നുണ്ട്. പല ആത്മഹത്യകളും നടന്നത് ജപ്തി ഭീഷണിമൂലമാണ്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലാ ഹർത്താലിന് ഒരുങ്ങുന്നത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നൽ ഹർത്താൽ നിരോധിച്ചത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും വ്യക്തമാക്കി.
ഇതിന് ശേഷം പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 18ന് യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തിയിരുന്നു. കോടതിയലക്ഷ്യ നടപടിയിൽ മിന്നൽ ഹർത്താലിലെ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഹർത്താലിന് മുൻകൂർ അനുമതി തേടി കോൺഗ്രസ് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon