ads

banner

Monday, 4 March 2019

author photo

ഗേറ്റ് അടയ്ക്കാൻ വിട്ടുപോയ റെയിൽവേ ക്രോസിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ട്രെയിൻ ഗേറ്റിന് അടുത്ത് എത്താറായിട്ടും റെയിൽവേ ഗേറ്റു കടന്നു വാഹനങ്ങൾ പോകുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.15 ന് കൊല്ലം കൂട്ടിക്കട റെയിൽവേ ഗേറ്റാണു ട്രെയിന്‍ വരുമ്പോഴും അടയ്ക്കാതിരുന്നത്.

കൊല്ലത്തേക്കു പോയ പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു ദുരന്തം ഒഴിവാക്കിയത്. റെയിൽവേ ഗേറ്റിന് 100 മീറ്റർ അകലെ ട്രെയിൻ നിർത്തി. ലോക്കോ പൈലറ്റ് എത്തി ഗേറ്റ് കീപ്പറോടു വിശദീകരണം ചോദിച്ചു. ട്രെയിൻ വരുന്നുണ്ടെന്ന വിവരം തനിക്കു ലഭിച്ചില്ലെന്നായിരുന്നു മറുപടി. പിന്നീട് ഗേറ്റ് അടച്ച് യാത്ര തുടർന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement